ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ മാലദ്വീപിലേക്കും ദുബായിലേക്കും കപ്പലുകൾ പുറപ്പെട്ടു

return Indians

മാലദ്വീപിലും ദുബായിലും കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനാ കപ്പലുകൾ പുറപ്പെട്ടു. തീരക്കടലിലുണ്ടായിരുന്ന ഓരോ കപ്പൽ വീതമാണ് യാത്ര തിരിച്ചത്. ഐഎൻഎസ് മഗർ മാലദ്വീപിലേക്കും ഐഎൻഎസ് ഷർദുൽ ദുബായിലേക്കുമാണ് പുറപ്പെട്ടിട്ടുള്ളത്. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പൽ എത്തിച്ചേരുക.

മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെയാണ് തിരികെ എത്തിക്കുന്നത്. മെയ് എട്ടിന് ഇന്ത്യക്കാരുമായി കപ്പൽ കൊച്ചിയുടെ തീരത്തെത്തും. കൊച്ചിയിൽ എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇതിനു ശേഷമാകും ഇവർ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് തീരുമാനമെടുക്കുക. കപ്പൽ യാത്രയുടെ പണം പ്രവാസികളിൽ നിന്ന് ഈടാക്കാൻ തീരുമാനമായിട്ടില്ല. അതേസമയം, നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണം.

നാൽപത്തിയെട്ട് മണിക്കൂറാണ് മാലദ്വീപിൽ നിന്ന് കൊച്ചിയിലേക്ക എത്താനെടുക്കുന്ന സമയം. ഇതിനു പുറമേ കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ഇക്കാര്യം പ്രവാസികളെ മുൻകൂട്ടി ഇ മെയിൽ മുഖേനെ അറിയിക്കും. തുടർന്ന് സമ്മത പത്രം നൽകുന്നവരെ മാത്രമാകും ഇന്ത്യയിലേക്ക് എത്തിക്കുക.

ഗൾഫ് രാജ്യങ്ങളിൽ ആദ്യം യുഎഇയിൽ നിന്നാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്. അമേരിക്ക, യുകെ, ഇറാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കും.

Story highlight:Return to Maldives and Dubai to return Indians The ships went out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top