Advertisement

ഇതര സംസ്ഥാന തൊഴിലാളികളുമായി രണ്ട് ട്രെയിനുകൾ കൂടി ആലുവയിൽ നിന്നും പുറപ്പെട്ടു

May 5, 2020
Google News 2 minutes Read
other state employees return

കേരളത്തിൽ നിന്നും 2294 ഇതര സംസ്ഥാന തൊഴിലാളികളുമായി രണ്ട് ട്രെയിനുകൾ കൂടി പുറപ്പെട്ടു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ആലുവയിൽ നിന്നും പുറപ്പെട്ടത്.

വിവിധയിടങ്ങളിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ വൈകിയതോടെ, രാത്രി എട്ട് മണിയോടെയാണ് ജാർഖണ്ഡിലേക്കുള്ള ട്രെയിൻ പുറപ്പെട്ടത്. പിന്നാലെ, കേരളത്തിൽ നിന്നും ബംഗാളിലേക്കുള്ള ആദ്യ ട്രെയിൻ കൃത്യം 10 മണിക്ക് പുറപ്പെട്ടു. പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ നിന്നും മറ്റുമായി 1129 പേരാണ് ഇതിലുണ്ടായിരുന്നത്. ടിക്കറ്റ് നിരക്കായ 920 രൂപ  തൊഴിലാളികളിൽ നിന്ന് തന്നെ റെയിൽവേ ഈടാക്കി. ഇനിയും ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ അടുത്ത ട്രെയിനും കാത്ത് ജില്ലയിൽ കഴിയുന്നുണ്ട്.

Story highlight: Two more trains with other state employees return Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here