തമിഴ്‌നാട്ടിൽ 771 പേർക്ക് കൂടി കൊവിഡ്

tamilnadu

തമിഴ്‌നാട്ടിൽ കൊവിഡ് കേസിൽ വൻ വർധന. ഇന്ന് 771 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 324 ഉം ചെന്നൈയിലാണ്. ആകെ കേസുകൾ 4829 ആയി.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർകൂടി മരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

read also: കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ ഇന്ന് 380 പോസിറ്റീവ് കേസുകളും 28 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6625 കൊവിഡ് കേസുകളും, 396 മരണവും. ഡൽഹിയിൽ കൊവിഡ് ബാധിതനായ പൊലീസുകാരൻ മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ കൊവിഡ് സ്ഥിരീകരിച്ച 30 ബി.എസ്.എഫ് ജവാന്മാരും ഡൽഹിയിലെ ജോലി കഴിഞ്ഞു മടങ്ങിയവരാണ്. ഇവിടെ പോസിറ്റീവ് കേസുകളുടെ എണ്ണം 3240 ആയി.

story highlights- coronavirus, tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top