വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജിമാർക്ക് ചുമതല

പ്രവാസികൾ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പൊലീസ് സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതാണ് ഇക്കാര്യം

തിരുവനന്തപുരം വിമാനത്താവളത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡും നെടുമ്പാശേരിയിൽ കൊച്ചി റേഞ്ച് ഡിഐജി മഹേഷ് കുമാർ കാളിരാജും കരിപ്പൂരിൽ തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രനുമാണ് പൊലീസ് സ്‌പെഷ്യൽ ഓഫീസർമാർ. കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല കണ്ണൂർ ഡിഐജി കെ സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേയ്ക്കാണ്.

read also: പ്രവാസികളുടെ മടക്കം; ഗർഭിണികൾക്കും കുട്ടികൾക്കും ക്വാറന്റീൻ ഇളവ്

വനിതകൾ ഉൾപ്പെടെ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ അധികാരപരിധിയിൽ നിന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

story highlights- coronavirus, DIG, airports

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top