Advertisement

സാനിറ്റൈസറുകളുടെ കയറ്റുമതിക്ക് നിരോധനം

May 6, 2020
Google News 1 minute Read

രാജ്യത്ത് സാനിറ്റൈസറുകളുടെ ക്ഷാമം വരാതിരിക്കാനായി ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. എന്നാൽ ആൽക്കഹോൾ ഇല്ലാത്ത സാനിറ്റൈസറുകളുടെ കയറ്റുമതിക്ക് പ്രശ്‌നമില്ല. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളാണ് കൊറോണ വൈറസിനെ തുരത്താൻ ഉപയോഗിക്കുന്നത്.

കൊവിഡ് രോഗികൾ അല്ലാത്തവർക്കും ചികിത്സ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷവർധൻ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ സൂക്ഷ്മമായിതന്നെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ശ്വാസകോശത്തിന് ഉണ്ടാകുന്ന അണുബാധയും ഇൻഫ്‌ളുവൻസയും പോലുള്ള രോഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ സംസ്ഥാനങ്ങൾ കൊടുക്കണമെന്നും അത് ഹോട്ട് സ്‌പോട്ടുകളെ തിരിച്ചറിയാൻ സഹായിക്കുമെന്നും ഹർഷ വർധൻ.

Read Also: ഡൽഹിയിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് സൈബർ വിദഗ്ധനും ഹാക്കറുമായ എലിയറ്റ് ആൽഡേഴ്സൺ ചൂണ്ടിക്കാട്ടി. വിവരച്ചോർച്ചയ്ക്കുള്ള തെളിവും ആൽഡേഴ്സൺ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആപ്പ് ഉപയോഗിക്കുന്ന 90 മില്യൺ വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങൾ അപകടത്തിലാണെന്ന് ആൽഡേഴ്സൺ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലയിലെ 11 പേർ അസുഖ ബാധിതരാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേർ, ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പേർ, പാർലമെന്റിലെ ഒരാൾ, ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേർ എന്നിവർക്ക് രോഗബാധയുണ്ടെന്നും എലിയറ്റ് ആൽഡേഴ്‌സൺ.

 

coronavirus, hand sanitizer export ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here