കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം

indian cash

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കൊവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിച്ചു. ലോക്ഡൗണ്‍ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാല്‍ ജില്ലാ ഓഫീസുകളിലെത്തി അപേക്ഷ സമര്‍പ്പിക്കുന്നതിന് കഴിയാത്തവര്‍ക്ക് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

read also:സ്വയം തൊഴില്‍ തുടങ്ങാനുള്ള പദ്ധതി പ്രയോജനപ്പെടുത്തണം: മന്ത്രി എ കെ ബാലന്‍

അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ക്ഷേമനിധി ബോർഡ് അറിയിച്ചു. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യപേജ്, അവസാനം അംശാദായം അടച്ച പേജ്, ഈ രേഖകളിലോ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 235732.

Story highlights- financial assistance Welfare Fund Board

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top