കോട്ടയം വീണ്ടും കൊവിഡ് മുക്തമായി

hospital

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേർ കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കൊവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവാവും രോഗം മാറിയതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങി.

ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാർഥിനി (25), വടയാർ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തകയായ കിടങ്ങൂർ പുന്നത്തറ സ്വദേശിനി(33), ഡൽഹിയിൽ നിന്ന് റോഡ് മാർഗം കോട്ടയത്തേക്ക് വരുമ്പോൾ ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65), വെള്ളൂരിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ റെയിൽവേ ജീവനക്കാരൻ (56) എന്നിവരാണ് ആശുപത്രി വിട്ടത്.

read also:കോട്ടയം ജില്ലയില്‍ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം

വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത് മുതൽ ഇതുവരെ ജില്ലയിൽ 20 പേർ രോഗവിമുക്തരായി. ഏറ്റവുമൊടുവിൽ പരിശോധാന ഫലം പോസിറ്റീവായത് കഴിഞ്ഞ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 552 പേരും സെക്കൻഡറി കോൺടാക്ട് പട്ടികയിൽ ഉൾപ്പെട്ട 599 പേരും ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നുണ്ട്.

Story highlights-kottayam all patients recovered from covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top