മഹാരാഷ്ട്രയിൽ പൊതുമേഖലാ നിയമനങ്ങൾ മരവിപ്പിക്കും

jobless

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് വ്യാപനമുള്ള മഹാരാഷ്ട്രയിലെ പൊതു മേഖലയില്‍ നിയമനങ്ങൾ മരവിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. സാമ്പത്തിക പ്രതിസന്ധി കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിലെ ജീവനക്കാർക്ക് തന്നെ ശമ്പളം നൽകാൻ ബുദ്ധിമുട്ടിലാണ് സർക്കാർ. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള സ്റ്റേറ്റ് സെക്കന്ററി, ഹയർസെക്കന്ററി, മഹാരാഷ്ട്ര ട്രാൻസ്പോർട്ട് തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നിയമനമാണ് മുടങ്ങുക. സർക്കാർ പുതിയ പ്രോജക്ടുകളോ മറ്റ് പദ്ധതികളോ തുടങ്ങില്ലെന്നും പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകൾ ഒഴികെയുള്ള വകുപ്പുകളിൽ പുതിയ നിയമനങ്ങൾ അടിയന്തരമായി നിർത്തിവച്ചിരിക്കുകയാണെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

read also:36 ജില്ലകളില്‍ 34 ഇടത്തും കൊവിഡ്; മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, പുനരധിവാസിപ്പിക്കുന്നവരുടെ ഭക്ഷണം, സിവിൽ സപ്ലൈസ് എന്നീ മേഖലകൾക്കാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻഗണനയെന്നും ചീഫ് സെക്രട്ടറി അജോയ് മേത്ത. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി വ്യവസായങ്ങളെല്ലാം അടച്ചിടലിലായതിനാൽ സർക്കാരിന്റെ വരുമാനം വളരെ കുറഞ്ഞു. തുടർന്നാണ് സർക്കാർ തലത്തിൽ നിയമനം മരവിപ്പിക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള പദ്ധതികൾ മുൻപ് തന്നെ സർക്കാർ മുൻകൂട്ടി തയാറാക്കിയിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. കൊറോണ വൈറസ് രോഗികൾ 15000ത്തോളമായി.

Story highlights-maharashtra gov jobs freeze covid crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top