36 ജില്ലകളില്‍ 34 ഇടത്തും കൊവിഡ്; മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

കൊവിഡ് 19 രോഗികളുടെ എണ്ണം 15000 കടന്ന മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. നിലവില്‍ സംസ്ഥാനത്തെ 36 ജില്ലകളില്‍ 34 ഇടത്തും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.
read also:ഭക്ഷണമില്ല; മഹാരാഷ്ട്രയിൽ 7 മാസം ഗർഭിണിയായ യുവതി നടക്കുന്നത് 500 കിലോമീറ്റർ
അതേസമയം, മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,525 ആയി. ഇന്നലെ മാത്രം 38 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 618 ആയി ഉയര്‍ന്നു. കൊവിഡ് ആശങ്ക അകലാതെ മുംബൈയില്‍ രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. പുതുതായി 635 പേര്‍ക്കാണ് മുംബൈയില്‍ രോഗം ബാധിച്ചത്. 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ധാരാവിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
Story highlights-covid situation in Maharashtra worries: Union Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here