ഇത്തവണയും കാലവര്‍ഷം തിമിര്‍ക്കും ; അതിതീവ്ര മഴയ്ക്ക് സാധ്യത

ഇത്തവണയും കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും
കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ അതേ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഡാമുകള്‍ നിറയുകയും നദികള്‍ കരകവിയുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വേനല്‍മഴ കുറഞ്ഞ് സംസ്ഥാനത്ത് പകല്‍ താപനില വര്‍ധിച്ചതും കാലവര്‍ഷത്തിലെ അതിതീവ്ര മഴയ്ക്ക് കാരണമാവും എന്നാണ് വിദഗ്ധ അഭിപ്രായം. പകല്‍ 35 ഡിഗ്രിക്ക് താഴെ താപനിലയും രാത്രി താപനിലന 26ന് താഴെയും പോയിട്ടില്ല. അത് വായു ചൂടുപിടിക്കാനും വടക്കുപടിഞ്ഞാറന്‍ കാറ്റ് ഇവിടെ വീശിയടിക്കാനും ഇടയാക്കും. ഇതും നല്ല മഴയ്ക്ക് അനുകൂലഘടകമാണ്. സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പകുതിപോലും കിട്ടിയില്ല. സംസ്ഥാനത്ത് ഇത്തവണ പെയ്ത വേനല്‍ മഴ 169.6 എംഎം മാത്രമാണ്. വേനല്‍മഴ മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ കിട്ടേണ്ടത് 379.7 എംഎം ആയിരുന്നു. 210.1 മില്ലീമീറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സംസ്ഥാനത്ത് താപനില ഒന്നര മാസമായി കൂടുതലാണ്.
read also:എറണാകുളത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും
മധ്യപൂര്‍വ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തില്‍ മഴയുടെ തോത് നിര്‍ണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങള്‍ക്ക് കട്ടികൂടും. ആ മേഘങ്ങള്‍ ഒഴുകി എത്തുബോള്‍ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.
Story highlights-Monsoon in Kerala; Extreme rains are possible
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here