എറണാകുളത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും

എറണാകുളം ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ തീരുമാനം. ഓപ്പറേഷൻ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികൾ രണ്ട് ദിവസത്തിനകം തുടങ്ങും. ജില്ല കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

33 ജോലികളായിരുന്നു രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ സമയ പരിധി മൂലം മുൻഗണന പട്ടികയിലുള്ള 22 ജോലികൾ ഉടൻ പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകി. ഇവയിൽ അഞ്ച് ജോലികൾക്കുള്ള അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

also read:മഴക്കാലപൂർവ്വ ശുചീകരണം ഊർജിതമായി നടത്തണം : മുഖ്യമന്ത്രി

ആദ്യ ഘട്ടത്തിലെ ജോലികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടെക്‌നിക്കൽ കമ്മിറ്റിക്കിക്ക് ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ചെല്ലാനം മേഖലയിലെ മഴക്കാല പൂർവ്വ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

Story Highlights- Rain, Operation breakthrough

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top