സാമ്പത്തിക പ്രതിസന്ധി; സർക്കാരിനോട് സഹായം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് തിരുവിതാംകൂർ ബോർഡ്. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ബോർഡ്. ബജറ്റിൽ അനുവദിച്ച 70 കോടി നൽകണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബോർഡിലെ മരാമത്ത് പണികൾ നിർത്തിവച്ചിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാണെന്നും 200 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നും പ്രസിഡന്റ് എൻ.വാസു ട്വന്റിഫോറിനോട് പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങളേയും ഇത് ബാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം സർക്കാരിന്റേതാണെന്നും സാമ്പത്തിക പ്രതിസന്ധി ബോർഡിന് താങ്ങാനാവില്ലെന്ന് പ്രസിഡന്റ് എൻ വാസു കൂട്ടിച്ചേർത്തു.

Story Highlights- financial crisis, thiruvithamkoor devaswam board, n vasu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top