Advertisement

അബുദാബി – കൊച്ചി വിമാനത്തില്‍ 12 പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല

May 7, 2020
Google News 1 minute Read

അബുദാബി – കൊച്ചി വിമാനത്തില്‍ യാത്രചെയ്യേണ്ടിയിരുന്ന 12 പേര്‍ക്ക് യാത്രാനുമതി ലഭിച്ചില്ല. വിമാനത്തില്‍ എത്തുന്നവരില്‍ 59 പേര്‍ തൃശൂര്‍ ജില്ലയിലേക്ക് എത്തുന്നവരാണെന്നാണ് വിവരം. 73 ല്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. 9.40 ഓടെയാണ് നെടുമ്പാശേരിയില്‍ വിമാനം എത്തിച്ചേരുക.

Read More: പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു

അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ല.

ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

Story Highlights: expat, coronavirus, Lockdown,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here