പ്രവാസികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം

പ്രവാസികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. വിദേശത്ത് നിന്നും പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയൊന്ന് പേരാണ് നോർക്കയിൽ ജില്ലയിലേക്ക് എത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ പ്രത്യേക നിരീക്ഷണത്തിൽ ആക്കുന്നതിനു വേണ്ട റൂമുകളും തയ്യാറായിക്കഴിഞ്ഞു .
നിലവിൽ കൊവിഡ് മുക്തമാണ് ആലപ്പുഴ ജില്ല. ഈ പശ്ചാത്തലത്തിൽ പ്രവാസികളും, ഇതരസംസ്ഥാനത്ത് നിന്നുമുള്ള മലയാളികലും കൂടി എത്തുന്ന സാഹചര്യത്തിൽ ജാഗ്രത ഉറപ്പുവരുത്തുകയാണ് ജില്ലാ ഭരണകൂടം . ആലപ്പുഴയിലേക്ക് തിരികെ എത്തുന്നവരിൽ നിരീക്ഷണം ആവശ്യമുള്ളവർക്കായി ഐസൊലേഷൻ മുറികൾ തയ്യാറായിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഇരുന്നൂറ്റിതൊണ്ണൂറ്റിയൊന്നു കൊവിഡ് കേന്ദ്രങ്ങളിലായി 4678 ഐസൊലേഷൻ ബെഡുകളാണ് സജീകരിച്ചിരിക്കുന്നത്. റിസോർട്ടുകളും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ റെഡ് സോൺ മേഖലകളിൽ നിന്നും എത്തുന്നവരെ മാത്രമേ കൊവിഡ് സെന്ററുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാത്തവർക്ക് പരിശോധനകൾക്ക് ശേഷം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരാം.
ഇതര സംസഥാനങ്ങളിൽ നിന്നും ഇതിനോടകം താനെ ഇരുനൂറ്റി അറുപത്തിയൊന്നു പേര് എത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും ഉൾപ്പടെ കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ ഹൗസ് ബോട്ടിൽ ഉൾപ്പടെ ഐസൊലേഷൻ ബെഡുകൾ സജീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഒപ്പം ഇവരെ പരിചരിക്കുന്നതിനായി പ്രത്യേക മെഡിക്കൽ മാനേജ്‌മന്റ് പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.
അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. ഇതിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള 15 പേർ ഉണ്ടാവും.
വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്.
Story Highlights: alappuzha ready welocome nris
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here