പ്രവാസികളുടെ ക്വാറന്റീൻ; അഞ്ച് കെട്ടിടങ്ങൾ കൂടി ഏറ്റെടുത്ത് എറണാകുളം ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിലേക്ക് വിദേശത്ത് നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കാന്‍ അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാറന്റീൻ കേന്ദ്രങ്ങൾ പത്തെണ്ണം ആയി. ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്.
രാജഗിരി ഹോസ്റ്റൽ, കളമശേരി, എസ്‌സിഎംഎസ് ഹോസ്റ്റൽ പാലിശേരി, എസ്‌സിഎംഎസ് ഹോസ്റ്റൽ, മുട്ടം, രാജഗിരി ഹോസ്റ്റൽ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ തന്നെ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
നെടുമ്പാശേരിയിൽ എത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാത്രി 10.40 ഓടെ 177 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തും. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ നിരീക്ഷണത്തിലേയ്ക്ക് മാറ്റും.
read also:പ്രവാസി മലയാളികളെ തിരികെ എത്തിക്കാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ
അതേസമയം അബുദാബി – കൊച്ചി വിമാനത്തിൽ യാത്രചെയ്യേണ്ടിയിരുന്ന 12 പേർക്ക് യാത്രാനുമതി ലഭിച്ചില്ല. വിമാനത്തിൽ എത്തുന്നവരിൽ 59 പേർ തൃശൂർ ജില്ലയിലേക്ക് എത്തുന്നവരാണെന്നാണ് വിവരം. 73 ൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് ഇന്ത്യൻ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്.
Story highlights-covid ekm total 10 buildings quarentine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here