മാസ്‌ക്കിന് അമിത വില ; സംസ്ഥാനത്ത് ആകെ 46 കേസുകള്‍

mask

സംസ്ഥാനത്ത് മാസ്‌ക്കിന് അമിതവില ഈടാക്കിയതിന് ഇതുവരെ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു. സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകള്‍ എടുത്തു. ആകെ 512500 രൂപ പിഴ ചുമത്തിയതായും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.
സര്‍ജിക്കല്‍ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരം വില നിശ്ചയിച്ചിട്ടുള്ളത്.

read also:സംസ്ഥാനത്ത് ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം; 56 പ്രദേശങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

ലോക്ക്ഡൗണിന് മുന്‍പ് സിമന്റ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാള്‍ അധിക വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തി അധികവില ഈടാക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശക്തമായ പരിശോധന തുടരുമെന്ന് വകുപ്പ് അറിയിച്ചു.

Story highlights-Excessive cost to mask 46 cases in state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top