Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്; പോസിറ്റീവ് കേസുകൾ 52,000 കടന്നു

May 7, 2020
Google News 2 minutes Read

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 3561 പോസിറ്റീവ് കേസുകളും 89 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,952 ആയി. 1783 പേർ മരിച്ചു. അതേസമയം, 15,267 പേർ രോഗമുക്തരായി. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാർ കൂടി മരിച്ചു.

കൊവിഡ് തീവ്രമായി പടരുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇതേ വളർച്ച തുടരുകയാണെങ്കിൽ ജൂൺ- ജൂലൈ മാസങ്ങളിൽ കൊവിഡ് കേസുകൾ രൂക്ഷമായേക്കുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലെറിയ മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ കൊവിഡ് ബാധിതർ 7000 കടന്നു. 24 മണിക്കൂറിനിടെ 388 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിൽ മാത്രം സ്ഥിരീകരിച്ചത് 275 കേസുകളാണ്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7013 ഉം മരണ സംഖ്യ 425 ആയി ഉയർന്നു.

ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് കോൺസ്റ്റബിളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 41 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ 193 ജവാന്മാർ രോഗബാധിതരായെന്ന് ബിഎസ്എഫ് അറിയിച്ചു. തമിഴ്‌നാട്ടിൽ അതിരൂക്ഷ സാഹചര്യം തുടരുകയാണ്. കൊവിഡ് കേസുകൾ 5000 കടന്നു. 24 മണിക്കൂറിനിടെ 580 പോസിറ്റീവ് കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 316ഉം ചെന്നൈയിലാണ്.
ഭൂരിഭാഗവും കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗം പകർന്നവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ കൊവിഡ് ബാധിതർ 5409 ഉം മരണം 37 ആയി. രാജസ്ഥാനിൽ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അജ്മീറിലും ജയ്പുരിലും ഓരോ പേർ വീതം മരിച്ചു. കർണാടകയിൽ 24 മണിക്കൂറിനിടെ 12 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Story highlight: Increase in the number of Covid cases in india Positive cases crossed 52,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here