ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തിവച്ചു

അന്തർ സംസ്ഥാന യാത്രാ പാസ് വിതരണം നിർത്തിവച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള പാസ് വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്.

റെഡ് സോണിൽ നിന്ന് വന്നവരെ കൊറോണകെയർ സെന്ററുകളിലേക്ക് മാറ്റിയ ശേഷം വീണ്ടും പാസ് നൽകും. പാസ് ലഭിച്ച് വരാനുള്ളവർ മിക്കവരും റെഡ് സോണിലുള്ളവരാണ്.

രണ്ടോ മൂന്നോ ദിവസത്തിന് ശേഷമാവും ഇനി പാസ് വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

 

 

Story Highlights- interstate pass kerala distribution stopped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top