Advertisement

രാജ്യത്തെ നിയമ വ്യവസ്ഥ ഇപ്പോൾ സമ്പന്നർക്കും ശക്തർക്കും വേണ്ടിയുള്ളത്: ജസ്റ്റിസ് ദീപക് ഗുപ്ത

May 7, 2020
Google News 1 minute Read
justice deepak guptha

യാത്ര അയപ്പിൽ ജഡ്ജിമാർക്ക് വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ജഡ്ജിമാർക്ക് ഒട്ടകപക്ഷികളെ പോലെ തല ഒളിപ്പിച്ച് വയ്ക്കാൻ സാധിക്കില്ലെന്നും അവർ നീതിന്യായ സംവിധാനത്തിലെ പ്രശ്‌നങ്ങൾ മനസിലാക്കി കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമ വ്യവസ്ഥ പണക്കാർക്കും ശക്തരായവർക്കും വേണ്ടിയാണിപ്പോള്‍ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഡിയോ കോൺഫ്രറൻസിലൂടെയാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ യാത്ര അയപ്പ് ചടങ്ങ് നടന്നത്. ആദ്യമായാണ് ഒരു ജഡ്ജിക്ക് വെർച്വൽ യാത്ര അയപ്പ് നൽകുന്നത്. ജഡ്ജിമാരും ബാർ അസോസിയേഷനും അദ്ദേഹത്തെ യാത്രയാക്കിയത് വിഡിയോ കോൺഫറൻസ് മുഖേനയാണ്.

ജഡ്ജിമാരുടെ വിശുദ്ധ പുസ്തകം ഭരണഘടനയായിരിക്കണം. മതവിശ്വാസങ്ങൾ മറന്നുവേണം കോടതിയിലിരിക്കാനെന്നും ജഡ്ജിമാർക്ക് ഖുറാനും ഗീതയും ബൈബിളുമെല്ലാം ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

read also:സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നുവെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

സാധാരണക്കാരിൽ സാധാരണക്കാരുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. അഭിഭാഷകർ കക്ഷികൾക്ക് വേണ്ടി നിയമം അനുസരിച്ചാണ് വാദിക്കേണ്ടത്. എന്നാൽ അവർ നിയമങ്ങൾ വേണ്ടിയല്ലാതെ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വേണ്ടി വാദിക്കുന്നു. ഇതിനിടയിൽ സ്വന്തമായി ശബ്ദമില്ലാത്തവരാണ് ഏറ്റവും ബുദ്ധിമുട്ടിലാകുന്നത്. കോടതി ഇവരെ കേൾക്കാനെങ്കിലും തയാറാകേണ്ടതുണ്ട്. സമ്പന്നർക്ക് കോടതി നിരന്തരം കയറാതെ കാര്യങ്ങൾ പെട്ടെന്ന് സാധിച്ചെടുക്കാനാകും. അനുകൂലമായി വിധി വരുന്നത് വരെയോ അല്ലെങ്കിൽ വിചാരണ വൈകിപ്പിക്കുകയോ ചെയ്യാൻ മേൽക്കോടതികളെ സമീപിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയുമില്ല. അവരുടെ കാര്യങ്ങൾ പെട്ടെന്ന് നടക്കുമ്പോൾ സാധാരണക്കാരുടെ കാര്യങ്ങൾ വളരെ പതുക്കെയാണ് നടക്കുകയെന്നും ജസ്റ്റിസ്.

Story highlights-justice deepak guptha ,retirement speech, sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here