തമിഴ്‌നാട്ടില്‍ മദ്യഷാപ്പുകള്‍ തുറന്നു; ടാസ്മാകുകള്‍ക്ക് മുന്നില്‍ നീണ്ട നിര

liqour shop que

തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ടാസ്മാക് മദ്യഷാപ്പുകള്‍ തുറന്നു. 40 ദിവസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്ന ടാസ്മാകുകള്‍ക്ക് മുന്നില്‍ മദ്യം വങ്ങാന്‍ എത്തിയവരുടെ നീണ്ട നിരയാണുള്ളത്.

read also:തമിഴ്‌നാട്ടിൽ 771 പേർക്ക് കൂടി കൊവിഡ്

രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മദ്യഷാപ്പുകളുടെ പ്രവര്‍ത്തന സമയം. അതേസമയം, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തമിഴ്‌നാട്ടില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണിവരെ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അതേസമയം, തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 771 പേര്‍ക്കാണ്. ആകെ 4829 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.

Story highlights-liquor shops opened in Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top