Advertisement

തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറക്കൽ; പ്രതിഷേധവുമായി സ്റ്റാലിൻ

May 7, 2020
Google News 1 minute Read
m k stalin

തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ അധ്യക്ഷൻ എംകെ സ്റ്റാലിൻ കരിങ്കൊടി ഉയർത്തിയാണ് പ്രതിഷേധിച്ചത്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിക്ക് മുൻപിൽ വച്ച് സ്റ്റാലിനും കുടുംബവും പാർട്ടി അനുഭാവികളും കരിങ്കൊടി ഉയർത്തി. ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തീരുമാനം പിൻവലിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കെയാണ് മദ്യശാലകൾ തുറക്കുമെന്ന തീരുമാനം സർക്കാർ എടുത്തത്.

ആദ്യം റെഡ് സോണിൽ അടക്കം മദ്യശാലകൾ തുറക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധത്തെ തുടർന്ന തീരുമാനം മാറ്റുകയാണ് ഉണ്ടായത്. ഇപ്പോൾ മദ്യശാലകൾ തുറന്നിരിക്കുന്നത് ചെന്നെ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളെ ഒഴിച്ചുമാറ്റിക്കൊണ്ടാണ്.

read also:സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല

നിർദേശങ്ങൾ അനുസരിച്ച് മദ്യശാലകൾ തുറക്കാൻ മദ്രാസ് ഹൈക്കോടതിയും അനുമതി കൊടുത്തിരുന്നു. സാമൂഹിക അകലം പാലിച്ചായിരിക്കണം മദ്യ വിൽപനയെന്നും മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ ഒരാൾ മദ്യം നൽകാൻ പാടുള്ളൂവെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഡൽഹി അടക്കം നിരവധി സംസ്ഥാനങ്ങൾ മദ്യവിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ മദ്യവിൽപന ആരംഭിച്ചതിനാൽ ആൾക്കൂട്ടം ഏറിയത് കൊണ്ട് ഉത്തരവ് പിൻവലിച്ചിരുന്നു.

Story highlights-mk stalin tn protest open liquor shops

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here