കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

death

പത്തനംതിട്ട കോന്നി തണ്ണിത്തോട് മേടപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വടക്കേതിൽ മാത്യു എന്ന ബിനീഷാണ് മരിച്ചത്. 36 വയസായിരുന്നു.

ഇന്ന് പകൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള സ്ഥലത്താണ് സംഭവം നടന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ റബ്ബർ മരങ്ങൾ ലീസിനെടുത്തു ടാപ്പിംഗ് നടത്തുന്ന ആളായിരുന്നു മരിച്ച മാത്യു. പുലർച്ചെ ടാപ്പിംഗ് ജോലിക്കിടെയാണ് ഇയാൾ കടുവയുടെ ആക്രമണത്തിന് ഇരയായത്. രാവിലെ 11 മണിയോടെ ടാപ്പിംഗ് നടത്തുന്നതിനായി മാത്യു സി ഡിവിഷനിൽപ്പെട്ട വനമേഖലയിലെത്തിയിരുന്നു. മാത്യുവിനെ കാണാതായതിനെ തുടർന്ന് തിരക്കി പോയ ആളാണ് കടുവ ആക്രമിച്ച നിലയിൽ മൃതദേഹം കണ്ടത്. ശരീര ഭാഗങ്ങൾ കടുവ കടിച്ചുപറിച്ച നിലയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

read also:കൊവിഡുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

Story highlights-tiger killed man pathanamthuitt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top