അവതാര്‍ 2 സിനിമ ഷൂട്ട് ചെയ്യാന്‍ ആ സ്റ്റുഡിയോ ഒന്ന് വിട്ടുതരണം; ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെക്കുറിച്ചുള്ള വൈറല്‍ ട്രോളുകള്‍ കാണാം

ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെയും പിന്തുടര്‍ന്ന് ട്രോളന്മാര്‍. സാങ്കേതിക വിദ്യകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലുപരി സങ്കീര്‍ണമായ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാകും വിധം വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3 ഡി മോഡലും, ഗ്രാഫും ചാര്‍ട്ടുമെല്ലാം അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോകള്‍ ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ട വിഷയമായി മാറിയിരിക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അവരെ എത്തിക്കുന്നതിനെക്കുറിച്ചും ഇക്കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ അവതരിപ്പിച്ച ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
Read More: ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച 10 ഓഗ്മെന്റഡ് റിയാലിറ്റികൾ
നിരവധി ട്രോളുകളാണ് ഇതിനെക്കുറിച്ച് നിലവില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അവതാര്‍ 2 ചിത്രീകരിക്കാന്‍ സ്റ്റുഡിയോ വീട്ടുതരണമെന്നും ട്വന്റിഫോര്‍ ന്യൂസ് സ്റ്റുഡിയോ കാണാനത്തെിയ നാട്ടുകാര്‍ ദിനോസറിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതുമെല്ലാം ട്രോളന്മാര്‍ ഭാവനയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ട്രോളുകള്‍ കാണാം….
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുക്കിയപ്പോള്‍ തൃശൂര്‍ പൂരം ട്വന്റിഫോര്‍ സ്റ്റുഡിയോയില്‍ എത്തിച്ചിരുന്നു. ടെലിട്രാന്‍സ്‌പോര്‍ട്ടിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മേളപ്പെരുമയില്‍ ലോകപ്രശ്‌സതനായ പെരുവനം കുട്ടന്‍മാരാരും ട്വന്റിഫോര്‍ സ്റ്റുഡിയോ ഫ്‌ളോറില്‍ എത്തി.
ഹോര്‍മുസ് കടലിടുക്കില്‍പ്പെട്ട നാവികരുടെ വിഷയം, കേരളം കണ്ട പ്രളയം, ചന്ദ്രയാന്‍ വിക്ഷേപണം, റഫാല്‍ യുദ്ധ വിമാനം, പുല്‍വാമ പ്രത്യാക്രമണം, തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങി ട്വന്റിഫോര്‍ വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയത്.
ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ടെലി ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനം തുടങ്ങി വിസാര്‍ട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഇടംനേടിയ മലയാളം വാര്‍ത്താ ചാനലാണ് ട്വന്റിഫോര്‍. ഇന്ത്യയിലെയും വിദേശത്തേയും പ്രഗത്ഭരായ വിഷ്വല്‍ ഡിസൈനേഴ്‌സ് രൂപം കൊടുത്ത രാജ്യത്തെ ആദ്യ വെര്‍ച്വല്‍ സ്റ്റുഡിയോ എന്ന പേരും ട്വന്റിഫോറിന് മാത്രം സ്വന്തമാണ്.
Story Highlights: 24 news, Augmented Reality Technology,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here