അട്ടപ്പാടിയില്‍ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

covid test results

അട്ടപ്പാടിയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. മരിച്ച യുവാവിന്റെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു.

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇഎംഎസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു അവിടെ നിന്ന് രോഗം മൂര്‍ചിച്ഛതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലിനാണ് യുവാവ് മരിച്ചത്. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

 

Story Highlights:  dead young man’ s covid test results are negative; dmo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top