ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിനിക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിനിക്ക്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള എറണാകുളം സ്വദേശിനിയായ 30 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തിയ ഇവർ അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി.
അതേസമയം, എറണാകുളം ജില്ലയിൽ 361 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതിൽ 10 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 810 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.
read also: ട്വന്റിഫോറിനെതിരെ വ്യാജ പ്രചാരണം; തിരുവല്ല സ്വദേശിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
ഇതര സംസ്ഥനങ്ങളിൽ നിന്ന് ഇത് വരെ റോഡ് മാർഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതിൽ റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലങ്ങളിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി. ഇവരെ പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളജ് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ കൊവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി.
story highlights- coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here