ബോയ്സ് ലോക്കർ റൂമിനു പിന്നാലെ ഗേൾസ് ലോക്കൽ റൂമും; സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങൾ

instagram

ക്ലാസിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി അവഹേളിച്ചും ബലാത്സംഗ ആഹ്വാനം മുഴക്കിയും പ്രവർത്തിച്ചു വന്നിരുന്ന ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം ചാറ്റ് റൂമിനെപ്പറ്റിയുള്ള വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾ ചിന്തിക്കുന്ന രീതി രാജ്യത്താകമാനം പലവിധങ്ങളായ ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ബോയ്സ് ലോക്കർ റൂം പോലെ ഗേൾസ് ലോക്കർ റൂമും ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് സമൂഹമാധ്യമങ്ങൾ അവകാശപ്പെടുന്നത്.

ബോയ്സ് ലോക്കർ റൂമിൻ്റെ പ്രവർത്തനരീതിയും ഗേൾസ് ലോക്കർ റൂമിൻ്റെ പ്രവർത്തന രീതിയും സമാനമാണ്. കൗമാരക്കാരായ ആൺകുട്ടികളാണ് ബോയ്സ് ലോക്കർ റൂമിൽ ഉണ്ടായിരുന്നത് എങ്കിൽ സമപ്രായക്കാരായ പെൺകുട്ടികളാണ് ഗേൾസ് ലോക്കർ റൂമിൽ ഉള്ളത്. ഈ ഗ്ര്രൂപ്പുകളിൽ നടക്കുന്നതെന്ന് അവകാശപ്പെടുന്ന ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുരുഷന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള ചാറ്റുകളാണ് ഗ്രൂപ്പിൽ നടക്കുന്നതെന്ന് സ്ക്രീൻ ഷോട്ടുകൾ തെളിയിക്കുന്നുണ്ട്.

ബോയ്സ് ലോക്കർ റൂമുമായി ബന്ധപ്പെട്ട് 15 വയസുള്ള ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡൽഹി സൈബർ സെൽ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ഐടി വകുപ്പിലെ വിവിധ സെക്ഷനുകൾ ഉൾപ്പെടുത്തിയാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

read also:കൗമാരക്കാരുടെ’ബോയ്‌സ് ലോക്കർ റൂം’അന്വേഷണം ശക്തമാക്കി പൊലീസ്

സൗത്ത് ഡൽഹിയിലും നോയിഡയിലുമുള്ള അഞ്ച് പ്രമുഖ സ്‌കൂളുകളിലെ കൗമാരക്കാരായ 20 വിദ്യാർത്ഥികളാണ് ബോയ്സ് ലോക്കർ റൂം പേജിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളെക്കൂടാതെ ഏതാനും കോളജ് വിദ്യാർത്ഥികളും ഗ്രൂപ്പിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഗ്രൂപ്പ് ഇൻസ്റ്റഗ്രാമിൽ നിന്നും അപ്രത്യക്ഷമായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുക, ശരീരഭാഗങ്ങളെക്കുറിച്ച് അശ്ലീല കമന്റുകൾ നടത്തുക, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകൾ നടത്തുക എന്നതൊക്കെയായിരുന്നു ഗ്രൂപ്പിൽ നടന്നിരുന്നത്. തങ്ങളുടെ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങളായിരുന്നു ഗ്രൂപ്പിലെ അംഗങ്ങളായ കൗമാരക്കാർ ഷെയർ ചെയ്തിരുന്നത്.

Story highlights-girls locker room chats leaked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top