വ്യോമസേനയുടെ മിഗ് 29 പഞ്ചാബില്‍ തകര്‍ന്നു വീണു

air crush

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണത്. പൈലറ്റ് വിമാനം തകരും മുമ്പ് സ്വയം രക്ഷപ്പെട്ടു. ഇദ്ദേഹത്തെ രക്ഷാ സംഘം ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

read also:കൗമാരക്കാരുടെ ‘ബോയ്‌സ് ലോക്കർ റൂം’അന്വേഷണം ശക്തമാക്കി പൊലീസ്

സാങ്കേതിക പ്രശ്നം കാരണം വിമാനം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ പൈലറ്റ് ഇജകറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വ്യോമസേന വ്യക്തമാക്കി.

Story highlights-IAF Mig-29 fighter jet crashes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top