മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കനത്ത പരിശോധനയുമായി മഹാരാഷ്ട്ര

മദ്യകടത്ത് തടയാൻ അതിർത്തികൾ അടച്ച് മഹാരാഷ്ട്ര. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കൊണ്ടുവരുന്നത് തടയാനായി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. എക്‌സൈസ് വകുപ്പ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, വിജിലൻസ് അടങ്ങുന്ന സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അതിർത്തികളിൽ ജാഗ്രത കൂട്ടും.
സംസ്ഥാനത്തെ മദ്യത്തിനുള്ള ആവശ്യകത കൂടിയതിനാൽ അനധികൃതമായ മദ്യം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാഹചര്യത്തിലാണ് പരിശോധന കൂട്ടുന്നതെന്ന് എക്‌സൈസ് വകുപ്പ് അധികൃതർ. ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിനാൽ പല സംസ്ഥാനങ്ങളിലും മദ്യവിൽപന പുനരാരംഭിച്ചിരിക്കുകയാണ്. ഇങ്ങനെ മദ്യം കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വ്യാജ മദ്യ നിർമാണവും വിൽപനയും കൈകാര്യം ചെയ്യാനായി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
read also:ഭാര്യ നാലു മാസം ഗർഭിണി; സ്വന്തമായി വാഹനം ഇല്ല: മഹാരാഷ്ട്രയിൽ കുടുങ്ങി തൃശൂർ സ്വദേശികളായ ദമ്പതിമാർ
ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ സംസ്ഥാനത്ത് അധികൃതമായി മദ്യം കൊണ്ടുവന്നതിന് ഇതുവരെ 4,829 കേസുകൾ രജിസ്റ്റർ ചെയ്യുകയും 438 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ. 2,104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 12.63 കോടി രൂപയുടെ മദ്യവും സ്പിരിറ്റും പിടികൂടി
Story highlights-maharashtra increases security in boarders liquor smugling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here