വിശാഖപട്ടണം വാതകചോർച്ച : എൽജി പോളിമേഴ്സ് 50 കോടി രൂപ കെട്ടിവയ്ക്കണം; അന്വേഷണം പ്രഖ്യാപിച്ച് ദേശീയ ഹരിത ട്രിബ്യുണൽ

NGT directs LG Polymers deposit 50 crore

വിശാഖപട്ടണം വാതകചോർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ ഹരിത ട്രിബ്യുണൽ. കേസ് പരിഗണിക്കാൻ ജസ്റ്റിസ് ബി. ശേഷശയന റെഡ്ഡി അധ്യക്ഷനായി ഏഴംഗ സമിതി രൂപീകരിച്ചു. എൽജി പോളിമേഴ്സ് കമ്പനി 50 കോടി രൂപ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ കെട്ടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ആന്ധ്ര സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, എൽജി പോളിമേഴ്സ് കമ്പനി എന്നിവർക്ക് ഹരിത ട്രിബ്യൂണൽ നോട്ടിസ് അയച്ചു. ട്രിബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

Read Also : വിശാഖപട്ടണത്ത് ചോർന്ന വിഷവാതകം എന്ത് ? എത്രമാത്രം അപകടകരം ? [24 Explainer]

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമർ പ്ലാന്റിൽ സ്‌റ്റൈറീൻ എന്ന രാസവാതകം ചോരുന്നത്. വിശാഖപട്ടണം ജില്ലയിലെ ആർആർ വെങ്കട്ടപുരത്തുള്ള എൽജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണ് രാസവാതകം ചോർന്നത്. സംഭവ സ്ഥലത്ത് നിരവധിപേർ ബോധരഹിതരായെന്നാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിരുന്നു.

വാതക ചോർച്ചയെ തുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട പ്രദേശവാസികൾ പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇവരിൽ പലരെയും റോഡിൽ കുഴഞ്ഞുവീണ നിലയിൽ കാണപ്പെട്ടു. ദേശിയ ദുരന്തനിവാര സേനയും അഗ്‌നിശമന സേനയും ചേർന്ന് പ്ലാന്റ് ചോർച്ച നിയന്ത്രണവിധേയമാക്കിയെങ്കിലും ഇന്നലെ രാത്രി വീണ്ടും വാതക ചോർച്ചയുണ്ടായിരുന്നു.

Story Highlights- gas leaked

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top