കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്

death

കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ ശരീരത്തിൽ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തൽ. അതേസമയം, കന്യാസ്ത്രീ മഠത്തിലെ മരണത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.

കഴിഞ്ഞ ദിവസം കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ തിരുവല്ല പാലിയേക്കര ബസേലിയൻ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടേത് മുങ്ങി മരണമെന്ന പ്രാഥമിക റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ അല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ഫോറൻസിക് സർജന്മാരുടെ സേതൃത്ത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഠത്തിന് സമീപമുള്ള കിണറ്റിൽ ദിവ്യയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 6 വർഷമായി ഈ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിയാണ് മരിച്ച ദിവ്യ.

read also:ഇന്ത്യയിൽ മരണം 1800 കടന്നു; 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും

അതേസമയം ദിവ്യയുടെ മരണത്തിൽ സംസ്ഥാന വനിത കമ്മീഷൻ പത്തനംതിട്ട എസ്പി യോട് റിപ്പോർട്ട് തേടി. മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി ദുരുഹത നീക്കണമെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

Story highlights-Preliminary report of student drowning in nun’s monastery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top