രാമായണം ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടില്ല; റിപ്പോർട്ടുകൾ തെറ്റ്

ലോകത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പരിപാടി രാമായണം സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് ദൂരദർശൻ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചത്. ദശകങ്ങൾക്കു മുൻപ് സംപ്രേഷണം ചെയ്ത ഇതിഹാസ പരമ്പരയുടെ പുനസംപ്രേഷണത്തിലാണ് ഈ നേട്ടം കുറിച്ചതെന്നും ദൂരദർശൻ ട്വിറ്ററിൽ കുറിച്ചിരുന്നു. ഏപ്രിൽ 16ന് 7.7 കോടി ആളുകൾ പരമ്പര കണ്ടു എന്നും ദൂരദർശൻ കുറിച്ചിരുന്നു.
Thanks to all our viewers!!#RAMAYAN – WORLD RECORD!! pic.twitter.com/EGLYwjkIey
— Doordarshan National (@DDNational) May 2, 2020
ഈ ട്വീറ്റ് ആധാരമാക്കി ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തത് ലോകത്ത് ഇതുവരെ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പരമ്പര രാമായണം എന്ന തരത്തിലായിരുന്നു. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ രാമായണത്തിൽ ഗീതയുടെ വേഷം അഭിനയിച്ച ദീപിക ചിഖാലിയ ഗെയിം ഓഫ് ത്രോൺസിനെ രാമായണം മറികടന്നതിൽ സന്തോഷമുണ്ടെന്ന് അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളും ഈ റിപ്പോർട്ടുകൾ ആഘോഷിച്ചു. എന്നാൽ ഈ റിപ്പോർട്ടുകളിൽ ഒരു പിഴവുണ്ടെന്നാണ് ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്.
read also:ലോക ടെലിവിഷൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ദൂരദർശന്റെ രാമായണം
ലോകമെമ്പാടുമുള്ള ടെലിവിഷനും മറ്റ് വിനോദോപാധികളുടെയും പ്രേക്ഷകരുടെ കണക്കുകളും മറ്റും പുറത്ത് വിടുന്ന ഗ്ലാൻസിൻ്റെ ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ദൂരദർശൻ്റെ ട്വീറ്റ്. ‘ലോകത്തെ ഒരു ടെലിവിഷൻ വർഷം’ എന്ന തലക്കെട്ടിൽ ഇക്കൊല്ലത്തെ ടിവി പരിപാടികളാണ് റിപ്പോർട്ടിൽ പഠനവിധേയമാക്കിയത്. അതുപ്രകാരം, ഈ വർഷം രാമായണം തന്നെയാണ് ഏറ്റവുമധികം ആളുകൾ കണ്ട ടിവി പരമ്പര. എന്നാൽ എക്കാലത്തെയും മികച്ച പ്രേക്ഷകക്കണക്ക് രാമായണത്തിനില്ല.
ക്ലാസിക് അമേരിക്കൻ സീരീസായ മാഷിൻ്റെ ഫിനാലെ കണ്ടത് 106 മില്ല്യൺ (10.6 കോടി) ആളുകളാണ്. 1983 ഫെബ്രുവരി 28നാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. അതുകൊണ്ട് തന്നെ ഇതുവരെ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട ടിവി ഷോ രാമായണത്തിനു സ്വന്തമെന്ന റിപ്പോർട്ടുകൾ പിഴവാണ്.
Story highlights-ramayan world record false claim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here