മദ്യം ഓൺലൈനായി വിൽപന നടത്തുന്ന കാര്യം സംസ്ഥാനങ്ങൾക്ക് പരിഗണിക്കാം : സുപ്രിംകോടതി

മദ്യത്തിന്റെ ഹോം ഡെലിവറിയും ഓൺലൈൻ വിൽപനയും സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ തുറന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഈ സമയത്ത് മദ്യശാലകൾ തുറന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും സാമൂഹ്യ അകലം നടപ്പിലാവുന്നില്ലെന്നുമാണ് ഹർജിയിൽ അഭിഭാഷകനായ സായ് ദീപക്ക് പറഞ്ഞത്. എന്നാൽ ഈ ഹർജിയിൽ ഒരു ഉത്തരവ് പോലും പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

മദ്യവിൽപന നടത്താൻ കേന്ദ്രം അനുമതി നൽകിയതോടെ വിവിധ സംസ്ഥാനങ്ങൾ മദ്യശാലകൾ തുറന്നിരുന്നു. ഇതിന് പിന്നാലെ ഇവിടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങൾ കൂട്ടമായി എത്തിയതോടെ മുംബൈ അടക്കമുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ വീണ്ടും അടച്ചിരുന്നു.

Story Highlights- state can consider liquor online sale says sc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top