അമിത് ഷായ്ക്ക് കാൻസർ എന്ന് വ്യാജ സന്ദേശം; നാല് പേർ പിടിയിൽ

amit sha

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാൻസർ എന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് ഗുജറാത്തിൽ നാല് പേർ പിടിയിൽ. അഹമ്മദാബാദിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

അമിത് ഷായ്ക്ക് കാൻസറാണെന്നുള്ള ട്വിറ്റർ സന്ദേശവും അതിന്റെ സ്‌ക്രീൻ ഷോട്ടുകളും വ്യാപകമായി ആളുകളിലേക്ക് എത്തിത്തുടങ്ങയിത് ഈ അടുത്താണ്. തനിക്ക് കാൻസർ ആണെന്നും മുസ്ലിം വിഭാഗത്തിൽപെട്ടവരും തനിക്കായി പ്രാർത്ഥിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. സന്ദേശം അമിത് ഷായുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നാണെന്നുള്ള നിലക്കായിരുന്നു പ്രചരിച്ചിരുന്നത്.

read also:‘പൂർണ ആരോഗ്യവാൻ’ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന വാർത്ത തള്ളി അമിത് ഷാ

ഇത് ട്വിറ്ററിൽ അമിത് ഷാ കാൻസർ എന്ന ഹാഷ് ടാഗിൽ ട്രെന്റിംഗ് ലിസ്റ്റിലുണ്ടായിരുന്നു. അതേസമയം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി അമിത് ഷാ തന്നെ രംഗത്തെത്തി. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖബാധിതനാണെന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അവാസ്തവമാണെന്നും അമിത് ഷാ പ്രസ്തവനയിലൂടെ പറഞ്ഞു.

Story highlights-fake news amit shah cancer 4 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top