‘പൂർണ ആരോഗ്യവാൻ’; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന വാർത്ത തള്ളി അമിത് ഷാ

amit shah

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖബാധിതനാണെന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ അവാസ്തവമാണെന്നും അമിത് ഷാ പ്രസ്തവനയിലൂടെ പറഞ്ഞു.

read also: ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി അജിത് ജോഗിക്ക് ഹൃദയാഘാതം; വെന്റിലേറ്ററിൽ

കേന്ദ്ര മന്ത്രിസഭയിലെ പ്രബലനായ ഒരംഗം അത്യാസന്ന നിലയിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ഇതെന്നും ചിലർ പ്രചരിപ്പിച്ചു. കൊവിഡ് പരിഭ്രാന്തി സൃഷ്ടിച്ചപ്പോഴും അമിത് ഷാ പ്രതികരിച്ച് കണ്ടില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുമായി രണ്ട് വട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് നടത്തിയെങ്കിലും പൂർണമായും മോദിയാണ് കേന്ദ്രത്തിന്റെ മുഖമായി നിന്നത്. അതിനിടെ അമിത് ഷാ എവിടെയാണെന്ന ചോദ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി. രോഗബാധിതനാണെന്ന തരത്തിൽ പ്രചാരണം വ്യാപകമായതോടെയാണ് അമിത് ഷാ പ്രതികരണലുമായി രംഗത്തെത്തിയത്.

story highlights- amit shah, social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top