ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം; ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി

കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. തിരുവനന്തപുരം സ്വദേശിനി ലാലിയുടെ ഹൃദയം ലീനയിൽ 6.12 ന് മിടിച്ചു തുടങ്ങി. അവയവ ദാദാവിന്റെ കുടുംബത്തിനും സഹായിച്ച എല്ലാവർക്കും ചികിത്സയിലുള്ള രോഗിയുടെ കുടുംബം നന്ദി അറിയിച്ചു.
കഴക്കൂട്ടം ഗവ. എൽപി സ്‌കൂൾ അധ്യാപികയായിരുന്ന ലാലി ഗോപകുമാറിനാണ് മസ്തിഷ്‌ക്ക മരണം സംഭവിച്ചത്. അവയവദാനത്തിന് മക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് പെരിയപ്പുറവും സംഘവുംരാവിലെ 11 മണിക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. തുടർന്ന് ശസ്ത്രക്രിയ നടന്നു. 2.40 ഓടെ ഹൃദയം സൂക്ഷിച്ച പെട്ടിയുമായി കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് തിരിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി 3.05 ഓടെ ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. 3.55 ഓടെ ഹെലികോപ്റ്റർ കൊച്ചിയിലെ ഹയാത്ത് ഹെലിപ്പാടിലിറങ്ങി. പിന്നീട് 4 മിനിറ്റിനകം ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. തുടർന്ന് ശസ്ത്രക്രിയ നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടക്കെടുത്ത സർക്കാർ തീരുമാനം വിവാദമായിരുന്നു.
story highlights- heart surgery, government helicopter, lisie hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here