കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് പ്രവേശിപ്പിക്കുന്നില്ല; പശ്ചിമ ബംഗാൾ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

amit shah and mamata

കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് എത്തിക്കാൻ അനുമതി നൽകാത്ത നടപടിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു. കുടിയേറ്റക്കാരോടു കാട്ടുന്ന അനീതിയാണെന്നും ഇത് അവർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തിൽ വ്യക്തമാക്കുന്നു.

രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക് ഡൗണിനിടയിൽ അവരുടെ നാടുകളിലേക്കെത്തിക്കാൻ കേന്ദ്രം സഹായിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സർക്കാരിൽനിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. ‘ശ്രമിക്’ ട്രെയിനുകൾ സംസ്ഥാനത്തേക്ക് കടക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അനുവദിക്കുന്നില്ല.
ഇത് കുടിയേറ്റക്കാർക്ക് പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി കത്തിലൂടെ മുന്നറിയിപ്പ് നൽകി.

read also:കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ സംഭവം; 14 പേർക്കെതിരെ കേസ്

കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് അമിത് ഷാ മമതാ ബാനർജിക്ക് കത്തയച്ചിരിക്കുന്നത്.

Story highlights-Immigrant workers are not admitted to West Bengal;amith Shah criticizes West Bengal government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top