ഐഎൻഎസ് ജലാശ്വ നാളെ കൊച്ചിയിലെത്തും; കൊച്ചി പോർട്ടിൽ മോക് ഡ്രിൽ നടത്തി അധികൃതർ

സമുദ്ര സേതു ദൗത്യത്തിന്റെ ഭാഗമായി 698 ഇന്ത്യക്കാരുമായി യുദ്ധകപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി പോർട്ടിൽ മോക് ഡ്രിൽ നടത്തി. നാളെ എത്തുന്ന 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസം ഇൻസ്റ്റൂഷനൽ ക്വാറന്റീൻ ഉണ്ടാകുമെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി.
മാലി ദ്വീപിൽ നിന്നും 698 യാത്രക്കാരുമായി സമുദ്ര സേതു ഒഴിപ്പിക്കൽ ദൗത്യത്തിലെ ആദ്യ കപ്പലായ ഐഎൻസ് ജലാശ്വ നാളെ രാവിലെ 9.30നാണ് കൊച്ചിയിൽ എത്തുക. കേരളത്തിൽ നിന്നുള്ള 440 പേരും, മറ്റ് 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 258 പേരുമാണ് കപ്പലിലുള്ളത്. കപ്പൽ എത്തുന്നതിന് മുന്നോടിയായി കൊച്ചി പോർട്ടിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി മോക്ക് ഡ്രിലും നടന്നു. പത്ത് എമിഗ്രേഷൻ കൗണ്ടറുകളിലായി 20 ഉദ്യോഗസ്ഥർ യാത്രക്കാരുടെ രേഖകൾ പരിശോധിക്കും. യാത്രക്കാരെ ക്വാറന്റീൻ സെന്ററിൽ എത്തിക്കാൻ 40 എഎസ്ആർടിസി ബസും, 50 ഓൺ ലൈൻ ടാക്‌സികളുമാണ് തയാറാക്കിയിരിക്കുന്നത്.
read also:മാലിദ്വീപില്‍ കുടുങ്ങിയ പ്രവാസികളുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വാ കൊച്ചിയിലേക്ക് തിരിച്ചു
വിമാനത്താവളത്തിന് സമാനമായ രീതിയിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ ഉണ്ടാകും. മൂന്ന് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.
698 യാത്രക്കാരിൽ 595 പുരുഷൻമാരും 109 സ്ത്രീകളുമാണുള്ളത്. ഇതിൽ 19 ഗർഭിണികളും 14 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരെ സംസ്ഥാനത്ത് തന്നെ ക്വാറൻീൻ ചെയ്യാനാണ് അധികൃതരുടെ ശ്രമം.
Story highlights-INS Jalashwa to reach Kochi tomorrow Mock drill at Kochi port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here