മദ്യശാലകൾ തുറക്കാൻ കർണാടകയുടെ ഉത്തരവ്; പാർസലായി മദ്യം നൽകാം

മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവിറക്കി കർണാടക. ഈ മാസം 17 വരെ മദ്യം വിൽക്കാൻ ബാറുകൾ, ക്ലബുകൾ, പബ്ബുകൾ, ക്ലബ്ബുകൾ എന്നിവക്ക് അനുമതി നൽകി. എംആർപി വിലയിൽ മദ്യം വിൽക്കാവുന്നതാണ്. മദ്യം പാർസൽ നൽകുന്നതിനാണ് അനുമതി. ഭക്ഷണം പാർസൽ നൽകുന്നതിനും അനുവാദമുണ്ട്.

മദ്യം വിൽക്കാൻ സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും. സാമൂഹിക അകലം പാലിക്കുക. മാസ്‌ക് ധരിക്കുക. മുദ്ര ചെയ്ത ബോട്ടിലുകളേ വിൽക്കാൻ പാടുള്ളൂ എന്നീ നിർദേശങ്ങൾ സർക്കാർ മുൻപിൽ വച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളിൽ അപ്പോഴും മദ്യ വിൽപനയ്ക്ക് അനുമതി ബാധകമല്ല.

ആറ് മാസത്തെ കാലാവധിയുള്ള ബിയർ പോലുള്ള പാനീയങ്ങൾ വിൽക്കാതിരുന്നാൽ സ്റ്റോക്കുകൾ കേടാകും എന്ന് ബാർ റെസ്റ്റോറന്റ് ഉടമകൾ സർക്കാരിനെ അറിയിച്ചത് പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം സിഎൽ-4 (ക്ലബ്ബുകൾ), സിഎൽ-7(ഹോട്ടൽ-ലോഡ്ജ്), സിഎൽ-9 (ബാർ) എന്നിവയുടെ ലൈസൻസ് ഉള്ള മദ്യശാലകൾക്ക് മദ്യം വിൽക്കാം. ലോക്ക് ഡൗണിൽ അവരുടെ കൈവശമുള്ള സ്റ്റോക്കുകൾ വിറ്റൊഴിവാക്കാനാണ് ഇളവ്.

മെട്രോ കാഷ് ആൻഡ് കാരിക്കും വൈൻ ബോട്ടിക്കുകൾക്കും അവരുടെ സ്റ്റോക്ക് വിൽക്കാൻ സാധിക്കുന്നതാണ്. അവർക്ക് അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് പ്രവർത്തനാനുമതി. ബിവറേജ് കോർപറേഷനുകളിൽ നിന്ന് പുതിയ സ്റ്റോക്ക് എടുത്ത് ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലും വിൽപന അനുവദിക്കില്ല.

 

karnataka, liquor shop opening

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top