എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസുള്ള യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. രോഗലക്ഷണങ്ങളോട് കൂടി വിമാനത്താവളത്തിലെത്തിയതിനാല്‍ അന്ന് തന്നെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.
read also:പ്രവാസികളുടെ ക്വാറന്റീൻ; അഞ്ച് കെട്ടിടങ്ങൾ കൂടി ഏറ്റെടുത്ത് എറണാകുളം ജില്ലാ ഭരണകൂടം
ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് എറണാകുളത്തെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുള്‍പ്പടെ നിലവില്‍ രണ്ട് പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Story highlights-one more covid case confirmed on ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here