‘പീകു’ സിനിമയുടെ അഞ്ചാം വർഷം; ഇർഫാനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ദീപിക

അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ഓർമക്കായി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി ദീപിക പദുകോൺ. ഇർഫാൻ ഖാനും ദീപികയും ഒരുമിച്ച് അഭിനയിച്ച പീകു സിനിമയുടെ അഞ്ച് വർഷം തികയുന്ന വേളയിലാണ് സിനിമാ ചിത്രീകരണ വേളയിലെ ചിത്രം ദീപിക പ്രേക്ഷകർക്കായി പങ്കുവച്ചത്. ചിത്രത്തിൽ ദീപികയുടെ നായകനായിരുന്നു ഇർഫാൻ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു പീകു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ദീപികയാണ്.

ചിത്രത്തിൽ ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ ഷൂജിത്ത് സർക്കാരിന്റെയും സാന്നിധ്യമുണ്ട്. കൂടാതെ അടിക്കുറിപ്പിൽ സിനിമയിലെ ഗാനത്തിന്റെ വരികളും ചേർത്തിരിക്കുന്നു. ‘ലംഹേ ഗുസർ ഗയേ’ എന്ന് തുടക്കുന്ന ഗാനത്തിന്റെ വരികളാണ് ചിത്രത്തോടൊപ്പം ദീപിക നൽകിയിരിക്കുന്നത്.

View this post on Instagram

लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में पल में रुला दिया पल में हसा के फिर रह गये हम जी राहो में थोड़ा सा पानी है रंग है थोड़ी सी छावो है चुभती है आँखो में धूप ये खुली दिशाओ में और दर्द भी मीठा लगे सब फ़ासले ये कम हुए ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो लम्हे गुज़र गये चेहरे बदल गये हम थे अंजानी राहो में थोड़ी सी बेरूख़ी जाने दो थोड़ी सी ज़िंदगी लाखो स्वालो में ढूंधू क्या थक गयी ये ज़मीन है जो मिल गया ये आस्मा तो आस्मा से मांगू क्या ख्वाबो से रस्ते सजाने तो दो यादो को दिल में बसाने तो दो -Piku Rest in Peace my Dear Friend…💔 #rana #piku #bhaskor @shoojitsircar @juhic3 #5yearsofpiku

A post shared by Deepika Padukone (@deepikapadukone) on

അച്ഛനും മകൾക്കും ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്കിടയിലേക്ക് വരുന്ന ഒരു കാബ് കമ്പനി ഉടമയായാണ് ഇർഫാൻ ചിത്രത്തിൽ വേഷമിട്ടിരുന്നത്. റാണാ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പീകു ആയി ദീപികയും അച്ഛൻ ഭാസ്‌കർ ആയി അമിതാഭ് ബച്ചനും തിളങ്ങി.

View this post on Instagram

please come back!💔 #irrfankhan

A post shared by Deepika Padukone (@deepikapadukone) on

മൂവരുടെയും കഥാപാത്രങ്ങളുടെ പേരുകളും ഹാഷ്ടാഗിൽ ദീപിക ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

irfaan khan, deepika padukone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top