ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരുടെ മടക്കം; അനുമതി നൽകി കേന്ദ്രം

ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർക്ക് മടങ്ങിപ്പോകാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകാനുള്ള അനുമതിക്കായി ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സമ്മതം മൂളിയിരിക്കുകയാണ്. അവധിയിൽ ഉളളവർക്ക് തങ്ങൾ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകാൻ തയാറെടുപ്പുകൾ നടത്താം. ഇവരെ മടക്കിക്കൊണ്ടുപോകുന്നതിന് അതാത് രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. മടങ്ങാനാഗ്രഹിക്കുന്നവർ ജോലി ചെയ്യുന്ന ആശുപത്രികളുമായി ബന്ധപ്പെടുക. ആ ആശുപത്രികൾ കേന്ദ്രത്തെ ബന്ധപ്പെടുമെന്നും, അതാത് രാജ്യങ്ങളായിരിക്കും ഇവരെ മടക്കിക്കൊണ്ടുപോകുന്നിതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
read also:കൊവിഡ്; ആരോഗ്യ പ്രവർത്തകർക്കിടയിൽ ആയുർവേദ മരുന്ന് പരീക്ഷണങ്ങൾക്ക് തുടക്കം
വിമാന സർവീസ് നിർത്തലാക്കിയതോടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയായത്. മിക്കവരുടെയും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ടായി. രാജ്യത്ത് കേരളത്തില്‍ നിന്നാണ് കൂടുതല്‍ ആരോഗ്യപ്രവർത്തകര്‍ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. നിരവധി ആരോഗ്യ പ്രവർത്തകരാണ് സൗദി, ബഹ്റിൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്ക് പോകാനിരിക്കുന്നത്.
Story highlights-return health workers gulf central gov permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here