എച്ച് 1ബി അടക്കമുള്ള വീസകൾക്ക് അമേരിക്ക താത്കാലിക നിരോധനം ഏർപ്പെടുത്തിയേക്കും

എച്ച് 1ബി അടക്കമുള്ള വീസകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. സ്റ്റുഡന്റ് വീസകൾക്കടക്കം നിരോധനം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികൾക്ക് ജോലിക്കായി നിയമിക്കാൻ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വീസയാണ് എച്ച് 1ബി വീസ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
Read Also : കൊവിഡുമായി ബന്ധപ്പെട്ട് അപൂർവ രോഗം; ന്യൂയോർക്കിൽ അഞ്ച് വയസുകാരി മരിച്ചു
എച്ച് 1ബി വീസയിൽ 5 ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഇതോടെ എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയിൽ രാജ്യത്തെത്തിയവർ പ്രതിസന്ധിയിലാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ 33 മില്യൺ അമേരിക്കൻ പൗരന്മാർക്കാണ് രാജ്യത്ത് ജോലി നഷ്ടമായത്.
Story Highlights- Trump Administration Temporary Ban Visas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here