കൊവിഡുമായി ബന്ധപ്പെട്ട് അപൂർവ രോഗം; ന്യൂയോർക്കിൽ അഞ്ച് വയസുകാരി മരിച്ചു

5 Year Old Dies From Rare Disease Linked COVID

കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ അപൂർവ രോഗത്തെ തുടർന്ന് ന്യൂയോർക്കിൽ അഞ്ച് വയസുകാരി മരിച്ചു. ഗവർണർ ആൻഡ്രു ക്വോമോ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

കവാസാക്കി രോഗ ബാധയോട് സദൃശ്യമുള്ള മറ്റൊരു രോഗമാണ് ഇത്. കൊവിഡിനോടനുബന്ധിച്ച് കാണുന്ന ഈ രോഗം കുഞ്ഞുങ്ങളിൽ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാക്കുകയും അവരെ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. ഛർദി, വയറിളക്കം, ശ്വാസ തടസം, വിളറി വെളുക്കൽ, നെഞ്ചുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.

കഴിഞ്ഞ മാസമാണ് ബ്രിട്ടണിൽ കവാസാക്കി രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസ്, ഇറ്റലി, സ്‌പെയ്ൻ എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൻട്രാവെനസ് ഇമ്യൂണോഗ്ലോബിൻ, ആസ്പിരിൻ എന്നിവയാണ് കവാസാക്കി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കൊവിഡും കവാസാക്കി രോഗവും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുണ്ട് ആരോഗ്യ വിദഗ്ധർ.

Story Highlights- 5 Year Old Dies From Rare Disease Linked COVID

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top