Advertisement

ഒരാഴ്ചകൊണ്ട് കുമളി അതിർത്തി വഴി കേരളത്തിലെത്തിച്ചേർന്നത് 2119 പേർ

May 10, 2020
Google News 3 minutes Read

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരിൽ സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റ് വഴി ഒരാഴ്ചകൊണ്ട് കേരളത്തിലെത്തിച്ചേർന്നത് 2119 പേർ. മെയ് 4 മുതലാണ് പാസ് ലഭിച്ചവർ കേരളത്തിലേയ്ക്ക് വന്നു തുടങ്ങിയത്.

ഇന്നലെ മാത്രം കുമളി വഴി കേരളത്തിലെത്തിയത് 469 പേരാണ്. 253 പുരുഷൻമാരും 190 സ്ത്രീകളും 26 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട് – 344, മഹാരാഷ്ട്ര – 13, കർണ്ണാടകം – 61, ഡൽഹി – 9, ആന്ധ്രപ്രദേശ് – 7, ഗുജറാത്ത് – 1, മധ്യപ്രദേശ് – 33, പോണ്ടിച്ചേരി – 1 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ 175 പേർ ഇടുക്കി ജില്ലക്കാരാണ്. റെഡ് സോണുകളിൽ നിന്ന് അതിർത്തി കടന്നെത്തിയ 102 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയച്ചു. ബാക്കിയുള്ള 367 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീനീൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Story highlight: A total of 2119 people have reached Kerala through the Kumali border in a week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here