നടനും മിമിക്രി കലാകാരനുമായ കലാഭവൻ ജയേഷ് അന്തരിച്ചു

kalabhavan jayesh

നടനും മിമിക്രി കലാകരനുമായ കലാഭവൻ ജയേഷ് (44) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്നോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലാൽജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
പ്രേതം ടു, സു സു സുധി വാൽമീകം, പാസഞ്ചർ, ക്രേസി ഗോപാലൻ, എൽസമ്മ എന്ന ആൺകുട്ടി, സോൾട്ട് ആൻഡ് പെപ്പർ, കരയിലേക്കൊരു കടൽ ദൂരം തുടങ്ങിയ സിനിമകളിൽ ജയേഷ് അഭിനയിച്ചു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.

read also: മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം കുഴഞ്ഞു വീണു മരിച്ചു

സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരൻ മകൻ സിദ്ധാർഥ് രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

story highlights- kalabhavan jayesh, mimicry artistനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More