ബോളിവുഡ് സിനിമ പ്രചോദനമായി; സ്‌കൂട്ടറിൽ കറങ്ങി പിടിച്ചുപറി നടത്തിയ ദമ്പതികൾ അറസ്റ്റിൽ

ബോളിവുഡ് സിനിമ കണ്ട് പ്രചോദനം ഉൾകൊണ്ട് പിടിച്ചുപറിയ്ക്കിറങ്ങിയ ദമ്പതികൾ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. അർജുൻ, സീമ എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ കറങ്ങിയായിരുന്നു ഇവർ പിടിച്ചുപറി നടത്തിയത്.

അഭിഷേക് ബച്ചനും റാണി മുഖർജിയും ജോഡികളായി എത്തിയ ബണ്ടി ഔർ ബബ്ലി കണ്ടാണ് അർജുനും സീമയും പിടിച്ചു പറിക്കിറങ്ങിയത്. വെള്ള സ്‌കൂട്ടറിൽ കറങ്ങുന്ന രണ്ടുപേർ വഴിയാത്രക്കാരുടെ ഫോൺ പിടിച്ചു പറിക്കുന്നു എന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വരെ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ച് തുമ്പ് ലഭിച്ചത്. തുടർന്ന് കിഷൻഗഞ്ച് റെയിൽവേ കോളനിയിൽ നിന്ന് പ്രതികൾ പിടിയിലാകുകയായിരുന്നു.

read also: ഡോ. മൻമോഹൻ സിംഗ് ആശുപത്രിയിൽ

രഘുബീർ നഗറിൽ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങിയായിരുന്നു പിടിച്ചുപറി നടത്തിയിരുന്നതെന്ന് ഇവർ വെളിപ്പെടുത്തി. അർജുൻ വാഹനം ഓടിക്കു പിന്നിലിരിക്കുന്ന സീമ ഫോണുകൾ തട്ടിയെടുക്കുന്നതായിരുന്നു രീതി. പ്രതികളെ റിമാൻഡ് ചെയ്തു.

story highlights- theft, delhi, couple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top