ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി

ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു.
read also: മാലിദ്വീപിൽ നിന്ന് എത്തിയ രണ്ട് പേർക്ക് പനി
എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പടെ 181 യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യ എക്്‌സ്പ്രസ് വിമാനം എത്താനിരുന്നത്. ഇടുക്കി ഒഴികെ മറ്റ് എല്ലാ ജില്ലകളിൽ നിന്നുള്ളവരും യാത്രയ്ക്ക് തയ്യാറായിരുന്നു. ഖത്തറിൽ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയിരുന്നു.
story highlights- air india express, doha, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here