ദോഹയില്‍ നിന്ന് പ്രവാസികളുമായുളള വിമാനം ഇന്ന് തിരുവനന്തപുരത്തെത്തും

expatriates from doha  will reach Thiruvananthapuram today

ദോഹയില്‍ നിന്ന് പ്രവാസികളുമായുളള വിമാനം ഇന്ന് തിരുവനന്തപുരത്തെത്തും. ദോഹയില്‍ നിന്നുളള 182  പ്രവാസികളുമായുള്ള എയര്‍ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് ജില്ലകളില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നിന്നുള്ളവരുമാണ് വിമാനത്തിലെ യാത്രക്കാര്‍.

വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴ് ഹെല്‍പ് ഡെസ്‌കുകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കും.പനിയോ അസുഖലക്ഷണങ്ങളോ ഉളളവരെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കി കെഎസ്ആര്‍ടിസി ബസുകളില്‍ നീരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേര്‍ക്കുളള നിരീക്ഷണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് ജില്ലകളിലുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കും.

 

Story Highlights: expatriates from doha  will reach Thiruvananthapuram today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top