Advertisement

മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

May 10, 2020
Google News 1 minute Read

ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കുണ്ട്. മധ്യപ്രദേശിലെ നരസിംഗ്പൂരിൽ വച്ച് അർധരാത്രിയോടുകൂടെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്ന തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. ഭോപാലിൽ നിന്ന് 200 കിലോമീറ്റർ അകലെ വച്ചാണ് ട്രക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ടാണ് ട്രക്ക് മറിഞ്ഞതെന്നാണ് വിവരം.

Read Also: ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്ത്; യാത്രക്കാരിൽ 440 മലയാളികൾ

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ രണ്ടാളുടെ നില ഗുരുതരമെന്നാണ് വിവരം. മാങ്ങ നിറച്ചുവന്ന ട്രക്കിലായിരുന്നു ഇവരുടെ യാത്ര. 20 പേർ ട്രക്കിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 15 ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചവരാണ് മരിച്ചത്. നടന്ന് തളർന്ന് റെയിൽവേ ട്രാക്കിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്.

 

madhyaprasesh, migrant workers, accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here