മിഷൻ സാഗർ ദൗത്യത്തിന്റെ ഭാഗമായി നാവികസേന കപ്പൽ കേസരി പുറപ്പെട്ടു

kesari ship

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ കേസരി പുറപ്പെട്ടു. മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ‘മിഷൻ സാഗർ’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്‌കർ, കൊമോറോസ് എന്നിവിടങ്ങളിലേക്കാണ് കപ്പൽ പോകുന്നത്. ഭക്ഷ്യവസ്തുക്കൾ, എച്ച്‌സിക്യു ഗുളികകൾ ഉൾപ്പെടെ കൊവിഡ് അനുബന്ധ മരുന്നുകൾ, ആയുർവേദ മരുന്നുകൾ എന്നിവയടക്കമുള്ള സാധനങ്ങളുമായാണ് മെഡിക്കൽ ടീം പുറപ്പെട്ടത്.

read also:ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി

കൊവിഡ്-19 പകർച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്ന  മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ‘മിഷൻ സാഗർ ദൗത്യം’. അയൽ രാജ്യങ്ങളെ സഹായിക്കുക വഴി അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹാർദ്ദപരമായ ബന്ധം എടുത്തു കാട്ടുകയും ചെയ്യും. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് മിഷൻ സാഗർ ദൗത്യം. 600 ടൺ ഭക്ഷണസാധനങ്ങളുമായാണ് മാലി തുറമുഖ തീരത്ത് കപ്പൽ അടുക്കുക.

Story highlights-Naval Ship Kesari set sail as part of Mission Sagar mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top